ഓഡിറ്റ് റിപ്പോർട്ട് 2024-25
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ 2024–25 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ഒക്കൽ ഗ്രാമ പഞ്ചായത്തിന്റെ വാർഷിക ധനകാര്യ പത്രികയും സാമ്പത്തിക ഇടപാടുകളും പദ്ധതികളുടെ നിർവഹണവും പരിശോധിച്ചു. ഓഡിറ്റ് റിപ്പോർട്ട് പഞ്ചായത്തിന്റെ ധനകാര്യ നിയന്ത്രണം, വരുമാന പിരിവ്, പദ്ധതി നിർവഹണം, ആസ്തി പരിപാലനം, രേഖാ സൂക്ഷിപ്പ് എന്നിവയുമായി ബന്ധപ്പെട്ട നിരവധി നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും ഉൾക്കൊള്ളുന്നു.