വാർഷിക ധനകാര്യ പത്രിക 2024-25
ആമുഖം
ഒക്കൽ ഗ്രാമ പഞ്ചായത്തിന്റെ 2024–25 വാർഷിക പദ്ധതിയും വാർഷിക ധനകാര്യ പത്രികയും പഞ്ചായത്തിന്റെ വികസന ദിശയും സാമ്പത്തിക മുൻഗണനകളും വ്യക്തമാക്കുന്ന പ്രധാന രേഖകളാണ്. ജനക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ, പരിസ്ഥിതി സംരക്ഷണം, പാർപ്പിട സുരക്ഷ എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്.